മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങൾ രൂക്ഷം; ദുരിത ബാധിതകർക്കുള്ള സഹായം തടഞ്ഞ് ജിഹാദി പ്രവർത്തകർ

മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങൾ രൂക്ഷം; ദുരിത ബാധിതകർക്കുള്ള സഹായം തടഞ്ഞ് ജിഹാദി പ്രവർത്തകർ

കാബോ: തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമാകുന്നു. വടക്കൻ മൊസാംബിക്കിലെ കാബോ ദെൽഗാദോ പ്രവിശ്യയിലെ എട്ട് ജില്ലകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്ലാമിക തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഫീദെസ് വാർത്താ ഏജൻസി വെളിപ്പെടുത്തി.

ഈ ആക്രമണങ്ങൾക്ക് പിന്നിൽ ജിഹാദി പ്രവർത്തനങ്ങൾ മാത്രമല്ല. പ്രദേശത്തെ പ്രകൃതി വാതകങ്ങളുടെയും വിലയേറിയ കല്ലുകളുടെയും ചൂഷണവും വിദേശ സേനകളുടെ പങ്കാളിത്തവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഫീദെസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ക്യൂർ, മക്കോമിയ ജില്ലകളിലാണ് കൂടുതലായി ആക്രമണങ്ങൾ നടന്നത്. പൊതു വഴികളിൽ വിവിധയിടങ്ങളിൽ തടസങ്ങൾ സൃഷ്ടിച്ച ജിഹാദി പ്രവർത്തകർ എൺപതിനായിരത്തോളം വരുന്ന ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായം എത്തിക്കുന്നത് തടഞ്ഞതായും ഫീദെസ് അറിയിച്ചു.

2017 മുതൽ 2025 വരെ കാബോ ദെൽഗാദോ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളിൽ ആറായിരത്തിൽപ്പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏതാണ്ട് അറുപതിനായിരത്തോളം പേർ കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്.

ഓഗസ്റ്റ് 24ലെ ത്രികാല ജപ പ്രാർത്ഥനക്കിടെ ലിയോ പതിനാലാമൻ മാർപാപ്പായും കാബോ ദെൽഗാദോയിൽ അക്രമങ്ങൾക്കിരകളായ ആളുകൾക്ക് തന്റെ സാമീപ്യം ഉറപ്പു നൽകിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.