വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി. ചുമത്തിയ തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നാണ് യുഎസ് അപ്പീൽ കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ അനുവദനീയമാണെന്ന വാദം കോടതി തള്ളി.
എന്നാൽ ഒക്ടോബർ പകുതി വരെ താരിഫുകൾ നിലവിലുള്ള രീതിയിൽ തുടരാൻ ജഡ്ജിമാർ അനുവദിച്ചിട്ടുണ്ട്. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
"എല്ലാ താരിഫുകളും ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. താരിഫുകൾ എപ്പോഴെങ്കിലും ഇല്ലാതായാൽ അത് രാജ്യത്തിന് ഒരു വലിയ ദുരന്തമായിരിക്കും. വ്യാപാര കമ്മിയും വിദേശ വ്യാപാര തടസങ്ങളും നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗം താരിഫുകൾ ആണ്. കോടതി വിധി ശരിവച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും." - ട്രംപ് പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.