'ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയ്ക്കൊപ്പം; ഒന്നിച്ച് നല്ലൊരു ഭാവി ഉണ്ടാകട്ടെ': പരിഹാസവുമായി ട്രംപ്

'ഇന്ത്യയും റഷ്യയും  ഇരുണ്ട ചൈനയ്ക്കൊപ്പം; ഒന്നിച്ച് നല്ലൊരു ഭാവി ഉണ്ടാകട്ടെ': പരിഹാസവുമായി  ട്രംപ്

ട്രംപ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രം.

വാഷിങ്ടണ്‍: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത്. അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുടെ ചിത്രം പങ്ക് വച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം.

ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഷാങ്ഹായി ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷമുള്ള ട്രംപിന്റെ ആദ്യ സാമൂഹിക മാധ്യമ പോസ്റ്റാണിത്.

പതിറ്റാണ്ടുകളായി കക്ഷി രാഷ്ട്രീയ ഭേദമന്യേ അമേരിക്കയുമായി സൗഹൃദം പുലര്‍ത്തി പോന്ന ഇന്ത്യയെ പിണക്കരുതെന്ന് ഐക്യരാഷ്ട്ര സഭയിലെ മുന്‍ യു.എസ് അംബാസിഡര്‍ നിക്കി ഹേലി അടക്കമുള്ള പ്രമുഖര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഷാങ്ഹായ് ഉച്ചകോടിയില്‍ മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ നിസാരവത്കരിച്ച് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് രംഗത്തു വന്നിരുന്നു. ഇന്ത്യയും ചൈനയും ആത്മാര്‍ത്ഥതയില്ലാത്തവരാണെന്നും ഇരു രാജ്യങ്ങളും റഷ്യന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണെന്നുമായിരുന്നു ബെസെന്റിന്റെ കുറ്റപ്പെടുത്തല്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.