വാഷിങ്ടൺ: മതത്തിന്റെ മേൽ പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ചൈന ശ്രമിക്കുന്നു. രാജ്യത്തെ മത നേതാക്കളെയും സഭകളെയും നിയന്ത്രിക്കാൻ പീഡനം, നിയമവിരുദ്ധ തടങ്കൽ, നിരീക്ഷണ സാങ്കേതിക വിദ്യ, പിഴ, കുടുംബാംഗങ്ങൾക്ക് ഭീഷണി തുടങ്ങി വിവിധ മാർഗങ്ങൾ ചൈനീസ് സർക്കാർ ഉപയോഗിക്കുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രസിഡന്റ് ഷി ജിൻപിങിന്റെ നേതൃത്വത്തിൽ ‘സിനിസൈസേഷൻ ഓഫ് റിലീജിയൻ’ (മതത്തിന്റെ ചൈനീകരണം) ശക്തമാക്കി വരികയാണ്. മത സംഘടനകൾ സർക്കാർ ആശയങ്ങൾക്ക് വിധേയപ്പെടേണ്ട സാഹചര്യം നിർബന്ധിതമായി തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വിശുദ്ധ കുർബാന അർപ്പിച്ചതിന് വെൻഷോ രൂപതയിലെ ബിഷപ്പ് പീറ്റർ ഷാവോഴുമിന് 27,880 യു.എസ്. ഡോളർ (ഏകദേശം 23 ലക്ഷം രൂപ) പിഴ ചുമത്തിയത് സർക്കാർ പീഡനത്തിന്റെ തെളിവാണ്. അത് അടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അദേഹത്തെ തടവിലിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയെ ‘മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ലംഘനം നടത്തുന്ന രാജ്യം’ (Country of Particular Concern) പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നും ലംഘനങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സാങ്ക്ഷൻസ് പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. കൂടാതെ ടെക്‌നോളജി ദുരുപയോഗം തടയുന്നതിനുള്ള നിയന്ത്രണങ്ങളും തെറ്റായ പ്രചരണം ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവും വേണമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.