പാരീസ്: യാത്രക്കാരുടെ അസ്വഭാവിക പെരുമാറ്റം മൂലം അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ഇറ്റലിയിലെ മിലാനിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് പാരിസിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
യാത്ര ആരംഭിച്ച് 15 മിനുറ്റിനുള്ളിലായിരുന്നു ഇത്. വിമാനത്തിലെ ഒരു യാത്രക്കാരൻ പാസ്‌പോർട്ടിലെ പേജുകൾ കഴിച്ചതും മറ്റൊരാൾ പാസ്‌പോർട്ട് ശുചിമുറിയിൽ കളയാൻശ്രമിച്ചതുമാണ് ആശങ്ക സൃഷ്ടിച്ചത്. ഇത് കണ്ട വിമാനത്തിലെ ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായി പാരിസിൽ ലാൻഡ് ചെയ്യുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതർ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.