ഭോപ്പാല്‍: ഭോപ്പാല്‍ എയിംസിലെ രക്ത ബാങ്കില്‍ മോഷണം. നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചു. എയിംസ് രക്തബാങ്കിലെ ഇന്‍ ചാര്‍ജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ്, ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ജീവനക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പരാതി പ്രകാരം വളരെക്കാലമായി രക്തബാങ്കില്‍ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകള്‍ മോഷണം പോകുന്നുണ്ടെന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രജനീഷ് കശ്യപ് കൗള്‍ പറഞ്ഞു. ഒരു ജീവനക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. അയാളെ ഉടന്‍ അറസ്റ്റ് ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി എയിംസ് അധികൃതരോട് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാസ്മ യൂണിറ്റുകള്‍ മോഷ്ടിച്ച് ഒരു അജ്ഞാതന് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.