'സിനിമ അഭിനയം തുടരണം; എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം': സുരേഷ് ഗോപി

'സിനിമ അഭിനയം തുടരണം; എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം': സുരേഷ് ഗോപി

കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യമുന്നയിച്ച് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി കണ്ണൂരില്‍ സദാനന്ദന്റെ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

'തിരഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ പറഞ്ഞതാണ് എനിക്ക് മന്ത്രിയൊന്നും ആകേണ്ടെന്ന്. എനിക്കെന്റെ സിനിമ അഭിനയം തുടരണം, മന്ത്രി ആയാല്‍ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് സമ്പാദിക്കണം, എന്റെ കുഞ്ഞുങ്ങള്‍ എവിടെയും എത്തിയിട്ടില്ല.

എന്റെ വരുമാനത്തില്‍ വിശ്വസിക്കുന്ന കുറച്ച് ആള്‍ക്കാരുണ്ട്. അതില്‍ കുറച്ചു പേരെ സഹായിക്കണമെങ്കില്‍ പണ വരുമാനം നിലയ്ക്കാന്‍ പാടില്ല. ഇപ്പോള്‍ നല്ല തോതില്‍ നിലച്ചിട്ടുണ്ട്, ഞാന്‍ ആത്മാര്‍ഥമായി പറയുന്നു എന്നെ ഒഴിവാക്കി ഇദേഹത്തെ മന്ത്രിയാക്കിയാല്‍ അത് കേരളത്തിലെ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം'- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തന്റെ കലുങ്ക് ചര്‍ച്ചക്കെതിരായ പ്രചരണത്തിനെതിരെയും സുരേഷ് ഗോപി പ്രതികരിച്ചു. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞു തന്നെ മുന്നോട്ടു  പോകുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.