അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റ്; ന്യൂയോർക്കിലും ന്യൂജേഴ്‌സിയും അടിയന്തരാവസ്ഥ

അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റ്; ന്യൂയോർക്കിലും ന്യൂജേഴ്‌സിയും അടിയന്തരാവസ്ഥ

വാഷിങ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റിൽ വ്യാപക നാശം. റോഡുകൾ തകരുകയും വിമാനയാത്രകൾ വൈകുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിൽ കനത്ത മഴയും കാറ്റും തീരദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായി.

ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ തുടരുകയാണ്. മണിക്കൂറിൽ 60 മൈൽ വരെ വേഗതയുള്ള കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ന്യൂയോർക്ക് സിറ്റിയുടെ തീരദേശ മേഖലകളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ന്യൂജേഴ്‌സിയിൽ ശനിയാഴ്ച രാത്രി മുതൽ അടിയന്തരാവസ്ഥ നിലവിലുണ്ട്. ഞായറാഴ്ച വൈകുന്നേരം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൽ എട്ട് തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും വെള്ളപ്പൊക്കം, മിന്നൽ പ്രളയം, മണിക്കൂറിൽ 60 മൈൽ വരെ കാറ്റ്, അഞ്ച് ഇഞ്ച് വരെ മഴ എന്നിവ പ്രതീക്ഷിക്കുന്നതായാണ് പ്രവചനം.

വടക്കുപടിഞ്ഞാറൻ നോർത്ത് കരോലിന മുതൽ ന്യൂജേഴ്‌സി തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയാണ് ഏറ്റവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതെന്ന് നാഷണൽ വെതർ സർവീസിലെ മെറ്റീരിയോളജിസ്റ്റ് ബോബ് ഒറാവെക് പറഞ്ഞു. അലാസ്കയിലെ കീപ്‌ന്യൂക്ക്, ക്വിഗില്ലിൻഗോക്ക് എന്നീ ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി.

ഇവിടങ്ങളിൽ 20 ഓളം പേരെ കാണാനില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകൾ ഒഴുകിപ്പോയെന്നും ആളുകൾ അതിലുണ്ടായിരുന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.