വിക്ടോറിയൻ സർക്കാരിന്റെ ദയാവധ നിയമ ഭേദഗതികൾക്കെതിരെ കത്തോലിക്കാ ബിഷപ്പുമാർ

വിക്ടോറിയൻ സർക്കാരിന്റെ ദയാവധ നിയമ ഭേദഗതികൾക്കെതിരെ കത്തോലിക്കാ ബിഷപ്പുമാർ

മെൽബൺ: വിക്ടോറിയൻ സർക്കാർ അവതരിപ്പിച്ച ദയാവധ സഹായ ആത്മഹത്യ നിയമ ഭേദഗതികൾക്കെതിരെ വിക്ടോറിയയിലെ കത്തോലിക്കാ ബിഷപ്പുമാർ രം​ഗത്ത്. ദയാവധത്തെയും ആത്മഹത്യയെയും മനസാക്ഷിപൂർവ്വം എതിർക്കുന്ന ഡോക്ടർമാർക്കും ദുർബലരായ രോഗികൾക്കുമുള്ള സംരക്ഷണം ദുർബലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്ക ബിഷപ്പുമാർ പങ്കിട്ടു.

“സർക്കാരിന്റെ പുതിയ ബിൽ നിലവിലുള്ള ‘സ്വയമേവ സഹായിത മരണം’ നിയമത്തിലെ സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. രോഗികൾ ചോദിക്കാതിരുന്നാലും ഡോക്ടർമാർക്ക് യൂതനേഷ്യയും ആത്മഹത്യയും സംബന്ധിച്ച് സംസാരിക്കാൻ അനുമതി നൽകുന്നത് ദുർബലരായ രോഗികളെ അനാവശ്യ സമ്മർദത്തിലാക്കും,” - ബിഷപ്പുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.

“ജീവിതം അവസാനിപ്പിക്കാനുള്ള നിയമങ്ങൾക്കു പകരം ജീവിതത്തിന്റെ ഗൗരവം സംരക്ഷിക്കാനുള്ള മാർഗങ്ങളാണ് നമുക്ക് വേണ്ടത്,” എന്ന് ബിഷപ്പുമാരുടെ പ്രസ്താവനയിൽ പറയുന്നു.

സർക്കാർ ഈ നിയമം വികസിപ്പിക്കുന്നതിനു പകരം മികച്ച പാലിയേറ്റീവ് കെയർ എല്ലാ വിക്ടോറിയൻസിനും പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിലുമുള്ളവർക്ക് ലഭ്യമാക്കാൻ മുൻഗണന നൽകണമെന്ന് ബിഷപ്പുമാർ ആവശ്യപ്പെട്ടു,

മെൽബൺ ആർച്ച്‌ ബിഷപ്പ് പീറ്റർ എ. കൊമെൻസോളി ഈ വർഷം ആദ്യം മറ്റു മത നേതാക്കളോടൊപ്പം പാർലമെന്റ് അംഗങ്ങൾക്കും ആരോഗ്യ വകുപ്പിനും അയച്ച കത്തിലൂടെ സർക്കാരിനോട് വിഎഡി നിയമഭേദഗതികൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.