വിദേശത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പഠിക്കണമെന്ന് അഖിലേഷ് യാദവ്; വത്തിക്കാനില്‍ പോയി ആഘോഷിക്കാന്‍ വിഎച്ച്പി നേതാവിന്റെ ഉപദേശം

വിദേശത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പഠിക്കണമെന്ന് അഖിലേഷ് യാദവ്; വത്തിക്കാനില്‍ പോയി ആഘോഷിക്കാന്‍ വിഎച്ച്പി നേതാവിന്റെ ഉപദേശം

ലഖ്‌നൗ: വിദേശത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പഠിക്കണമെന്ന് അഭിപ്രായപ്പെട്ട സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).

അഖിലേഷിന്റെ പ്രസ്താവന സനാതന വിരുദ്ധ മാനസികാവസ്ഥയാണ് പ്രകടമാക്കുന്നതെന്നും അദേഹത്തിന് വേണമെങ്കില്‍ വത്തിക്കാനില്‍ പോയി ക്രിസ്മസ് ആഘോഷിക്കാമെന്നുമാണ് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാലിന്റെ ഉപദേശം.

ദീപാവലിയുമായി ബന്ധപ്പെട്ട് ചെരാതുകള്‍ ഉണ്ടാക്കുന്ന സമൂഹം എന്ന് അഖിലേഷ് വിശേഷിപ്പിച്ച കുംഹാര്‍ സമുദായം അവരുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നുണ്ടെന്നും എന്നാല്‍ അഖിലേഷിന്റെ പരാമര്‍ശങ്ങളില്‍ ആശങ്കയുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.

ക്രിസ്മസ് കാലത്ത് ലോകം മുഴുവന്‍ എല്ലാ നഗരങ്ങളും ദീപാലംകൃതമാകും. അത് മാസങ്ങളോളം തുടരും എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. എന്തിനാണ് നമ്മള്‍ വിളക്കുകള്‍ക്കും മെഴുകുതിരികള്‍ക്കുമായി പണം ചെലവഴിക്കുകയും അതിനെക്കുറിച്ച് ഇത്രയധികം ചിന്തിക്കുകയും ചെയ്യുന്നത്?

യോഗി സര്‍ക്കാരില്‍ നിന്ന് നമുക്ക് എന്താണ് പ്രതീക്ഷിക്കാന്‍ സാധിക്കുന്നത്? ഈ സര്‍ക്കാരിനെ പുറത്താക്കണം. കൂടുതല്‍ മനോഹരമായ വിളക്കുകള്‍ തങ്ങള്‍ ഉറപ്പാക്കുമെന്നും യുപി മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.