'ദൈവത്തിന്റെ ഏറ്റവും മഹനീയമായ സൃഷ്ടി ബഹിരാകാശത്ത് നിന്ന് കണ്ടു'; ആ കാഴ്ച തന്റെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് ജെഫ്രി വില്യംസ്

'ദൈവത്തിന്റെ ഏറ്റവും മഹനീയമായ സൃഷ്ടി ബഹിരാകാശത്ത് നിന്ന് കണ്ടു'; ആ കാഴ്ച തന്റെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് ജെഫ്രി വില്യംസ്

ന്യൂയോര്‍ക്ക്: ദൈവത്തിന്റെ ഏറ്റവും മഹനീയമായ സൃഷ്ടി, ഭൂമി എന്ന അത്ഭുതം താന്‍ ബഹിരാകാശത്ത് നിന്ന് കണ്ടെന്നും അത് തന്നിലുള്ള ദൈവ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും നാസയിലെ ബഹിരാകാശ യാത്രികനായ ജെഫ്രി വില്യംസ്. സമൂഹ മാധ്യമമായ ഫെയ്‌സ് ബുക്കിലൂടെയാണ് അദേഹം ഇത്തരമൊരു കുറിപ്പ് പങ്കുവച്ചത്.

ജെഫ്രി വില്യംസ് നാസയില്‍ നിന്നും വിരമിച്ച വളരെ പ്രശസ്തനായ ഒരു ബഹിരാകാശ യാത്രികനും അമേരിക്കയിലെ ആര്‍മി ഓഫീസറുമാണ്. നാല് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്ത അദേഹം ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചവരില്‍ മുന്‍പന്തിയിലാണ്. ജെഫ്രി വില്യംസ് നിരവധി നാസ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ബഹിരാകാശ നടത്തങ്ങള്‍ ഉള്‍പ്പെടെ 534 ല്‍ അധികം ദിവസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

പ്രപഞ്ച സൃഷ്ടിക്ക് ഒരു രചയിതാവുണ്ടെന്ന് അദേഹം വ്യക്തമാക്കുന്നു. ഭൂമിയെ നൂറുകണക്കിന് മൈലുകള്‍ മുകളില്‍ നിന്നുകൊണ്ട് കാണുമ്പോള്‍ അതിശയകരമാം വിധം മനോഹരവും കൃത്യവുമാണെന്ന് വില്യംസ് വിശേഷിപ്പിക്കുന്നു. ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണുന്നത് പ്രപഞ്ചം ആകസ്മികമല്ലെന്നും ശാസ്ത്രവും ബൈബിളും ഒന്ന് ഒന്നിനെ എതിര്‍ക്കുന്നതല്ലെന്നും മറിച്ച് പരസ്പര പൂരകങ്ങളാണെന്നും അദേഹം വ്യക്തമാക്കുന്നു.

അതായത് വിദ്യാഭ്യാസവും ഗവേഷണവും വിശ്വാസത്തില്‍ നിന്ന് അകറ്റുന്നു എന്ന ആധുനിക അനുമാനത്തെ നേരിട്ട് വെല്ലുവിളിക്കുന്ന ശക്തമായ വെളിപ്പെടുത്തലാണ് അദേഹം ലോകത്തോട് നടത്തിയിരിക്കുന്നത്. ഭൗതിക ശാസ്ത്രം, പരിക്രമണ മെക്കാനിക്‌സ് എന്നിവയില്‍ അദേഹം കൂടുതലായി പഠനങ്ങള്‍ നടത്തി.

ക്രിസ്തീയ വിശ്വാസം ഒരിക്കലും ശാസ്ത്രത്തെ നിഷേധിക്കുന്നില്ലെന്നും അത് അതിന് മുമ്പുള്ളതാണെന്നും അദേഹം വെളിപ്പെടുത്തുന്നു. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം നിന്ന് പ്രവര്‍ത്തിക്കുന്നതും അതിന്റെ സന്തുലിതാവസ്ഥയും ഭ്രമണപഥത്തില്‍ നിന്ന് അദേഹം കണ്ടു.

ദൈവ വിശ്വാസം രൂചിച്ച് അറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു സാക്ഷ്യത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിച്ചതെന്ന് അദേഹം പറയുന്നു. തെളിവുകളുടെ അഭാവം കാരണം ദൈവം ഉണ്ട് എന്ന് തെളിയിക്കാനായില്ല. പക്ഷെ ആ വിശ്വാസത്തെ നിഷേധിക്കാന്‍ ആവാത്തവിധം എല്ലാം ക്രമീകരിച്ചിരിക്കുന്നതായി താന്‍ കണ്ടുവെന്നും അദേഹം വ്യക്തമാക്കുന്നു.

അതായത് ശാസ്ത്രം എങ്ങനെ എന്നതിന് ഉത്തരം നല്‍കി. വിശ്വാസം എന്തുകൊണ്ടെന്നതിനും ഉത്തരം നല്‍കി. നിശബ്ദനാക്കാനല്ല, മറിച്ച് താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്റെ വിശ്വാസത്തെ ലോകത്തോട് വിളിച്ചോതുകയാണ് അദേഹം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.