ആസ്‌റ്റൽവീൻ: ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമും സെമിയിലെത്താതെ പുറത്തായി. നിർണായക മത്സരത്തിൽ അർജൻ്റീനയോട് 5-3നാണ് തോറ്റത്. സുഖ്ജീത് സിങും ഹാർദിക് സിങുമാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
ജോക്വിൻ ടൊസ്‌കാനി അർജൻ്റീനക്കായി ഇരട്ട ഗോളടിച്ചു. സെമിയിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് രണ്ട് ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്നു. ഇന്ത്യ വനിതാ ടീമും സെമിയിലെത്താതെ പുറത്തായിരുന്നു. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയ സമനിലയിൽ പിരിയുകയായിരുന്നു.
രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ നെതർലൻഡ്‌സിനോട് 1-3 ന് പരാജയപ്പെട്ടതോടെ ഇന്ത്യ പൂൾ ഇ-യിൽ പോയിൻ്റൊന്നുമില്ലാതെ അവസാന സ്ഥാനത്തായിരുന്നു. ഗോൾ വ്യത്യാസത്തിൽ ഏറെ പിന്നിലായ ഇന്ത്യക്ക് സെമിയിലെത്താൻ അർജന്‍റീനയ്‌ക്കെതിരെ വലിയ ജയവും പൂളിലെ മറ്റ് മത്സരങ്ങളിലെ അനുകൂല വിജയവും ആവശ്യമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.