മുത്തച്ഛന്റെ ദശകങ്ങള്‍ക്ക് മുന്‍പ് കാണാതായ ലൈസന്‍സ് പ്രചാരണത്തിനിടെ തിരികെ കിട്ടി! ഉടന്‍ അമ്മയ്ക്ക് വാട്‌സ് ആപ്പ് ചെയ്ത് രാഹുല്‍ ഗാന്ധി

മുത്തച്ഛന്റെ ദശകങ്ങള്‍ക്ക് മുന്‍പ് കാണാതായ ലൈസന്‍സ് പ്രചാരണത്തിനിടെ തിരികെ കിട്ടി! ഉടന്‍ അമ്മയ്ക്ക് വാട്‌സ് ആപ്പ് ചെയ്ത് രാഹുല്‍ ഗാന്ധി

റായ്ബറേലി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തന്റെ മുത്തച്ഛനായ ഫിറോസ് ഗാന്ധിയുടെ ഡ്രൈവിങ് ലൈസന്‍സ് ദശകങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചിരിക്കുകയാണ്. രാഹുലിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലി സന്ദര്‍ശനത്തിനിടെ ചൊവ്വാഴ്ചയാണ് അവിശ്വസനീയമായ ആ സംഭവം നടന്നത്.

റായ്ബറേലി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതി അംഗമായ വികാസ് സിങാണ് ഒരു കുടുംബം സൂക്ഷിച്ചുവെച്ചിരുന്ന ലൈസന്‍സ് രാഹുലിന് കൈമാറിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റായ്ബറേലിയിലെ ഒരു പരിപാടിക്കിടെ തന്റെ ഭാര്യാപിതാവിനാണ് ലൈസന്‍സ് കളഞ്ഞ് കിട്ടിയതെന്ന് കുടുംബ നാഥന്‍ പറഞ്ഞു. അദേഹം അത് സൂക്ഷിച്ചു. അദേഹത്തിന്റെ മരണ ശേഷം കുടുംബം അത് സംരക്ഷിച്ചുപോന്നു. രാഹുല്‍ ഗാന്ധി റായ്ബറേലി സന്ദര്‍ശിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അദേഹത്തിന് കൈമാറേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തോന്നിയെന്ന് വികാസ് സിങ് പറഞ്ഞു.

വേദിയില്‍ വച്ച് ലൈസന്‍സ് ലഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അത് വളരെ ശ്രദ്ധയോടെ പരിശോധിക്കുകയും ഉടന്‍ തന്നെ ചിത്രം എടുത്ത് വാട്സാപ്പ് വഴി തന്റെ അമ്മ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഫിറോസ് ഗാന്ധി 1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നാണ് വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.