പ്രധാനമന്ത്രിയുടെ കസേര വളഞ്ഞ് പ്രതിപക്ഷ വനിതാ എംപിമാര്‍; സഭയില്‍ നാടകീയ രംഗങ്ങള്‍

പ്രധാനമന്ത്രിയുടെ കസേര വളഞ്ഞ് പ്രതിപക്ഷ വനിതാ എംപിമാര്‍; സഭയില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ കസേര വളഞ്ഞ് പ്രതിപക്ഷ വനിതാ എംപിമാര്‍. നാടകീയ രംഗങ്ങള്‍ക്കിടെ രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി മാറ്റിവച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് സഭ ചേര്‍ന്നപ്പോഴാണ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

ചൊവ്വാഴ്ച മുന്‍ കരസേനാ മേധാവി എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ വായിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശ്രമിച്ചത് തടഞ്ഞതോടെയാണ് സഭ പ്രക്ഷുബ്ദമായത്. തുടര്‍ന്ന് എട്ട് പ്രതിപക്ഷ എംപിമാരെ സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്‍ഡ് ചെയ്തതിന്റെ പ്രതിഷേധവും സഭയെ ബഹളമയമാക്കി.

ഇതിനിടെ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗ സമയത്ത് നാടകീയമായ സംഭവങ്ങളാണ് ഉണ്ടായത്. പ്രതിപക്ഷ വനിതാ എംപിമാരായ വര്‍ഷ ഗെയ്ക്വാദ്, ജ്യോതിമണി എന്നിവര്‍ പ്രധാനമന്ത്രിയടക്കം ഭരണപക്ഷ ചില അംഗങ്ങളുടെ കസേരകള്‍ തടഞ്ഞു. 'ശരിയായത് ചെയ്യൂ' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് അവര്‍ സ്ഥലത്ത് പ്രതിഷേധിച്ചത്. എട്ട് പ്രതിപക്ഷ അംഗങ്ങളുടെ സസ്പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന സന്ധ്യാ റായ് ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഇന്ന് ഇതടക്കം നിരവധി തവണ സഭ പ്രതിപക്ഷ പ്രതിഷേധം കാരണം സഭ നിര്‍ത്തിവയ്ക്കേണ്ടി വന്നു. കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാത്രമാണ് വനിതാ എംപിമാര്‍ പ്രതിഷേധം നിര്‍ത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.