ദുബായ്: പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇയിലെയും ഇസ്രയേലിലെയും ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ അന്വേഷണത്തിനായി 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്‌സാപ്പ്? നമ്പറിലും ബന്ധപ്പെടാം. ഇ-മെയില്‍: [email protected], [email protected]. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ മുന്നോട്ടു പോകുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഇന്ത്യ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും താമസസ്ഥലത്തോ, ജോലിസ്ഥലങ്ങള്‍ക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.