കൊച്ചി: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തുടനീളം പ്രകടനം. ചേരി തിരിഞ്ഞ് പ്രകടനങ്ങളും പരസ്യ പ്രസ്താവനകളും നടത്തുന്നത് തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമുള്ള കെപിസിസി പ്രസിഡന്റിന്റെ താക്കീത് അവഗണിച്ചാണ് പ്രകടനം നടത്തുന്നത്.
അതിനിടെ വി.ഡി സതീശനും അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. '102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയത്. നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല' - സതീശന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
എന്നിട്ടും പ്രവര്‍ത്തകര്‍ അടങ്ങുന്നില്ല. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലടക്കം പലയിടത്തും പ്രകടനങ്ങള്‍ നടന്നു. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ'യെന്ന ബാനര്‍ ഉയര്‍ത്തി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നിന്ന് കിഡ്‌സണ്‍ കോര്‍ണര്‍ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വയനാട്ടിലും കണ്ണൂരും ഇടുക്കിയിലും സതീശന് വേണ്ടി ഇന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.