സോണിയാ ഗാന്ധി വീണ്ടും ആശുപത്രിയില്‍; കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച് രാഹുലും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ച വൈകും

സോണിയാ ഗാന്ധി വീണ്ടും ആശുപത്രിയില്‍; കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച് രാഹുലും ഖാര്‍ഗെയുമായുള്ള  കൂടിക്കാഴ്ച വൈകും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിയെ (79) വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയാ ഗാന്ധി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 24 ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ശ്വാസ തടസവും ചുമയും ബാധിച്ച് ജനുവരിയിലും അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2025 ല്‍ മാത്രം മൂന്ന് തവണയെങ്കിലും അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 2025 ജൂണ്‍, ഫെബ്രുവരി മാസങ്ങളില്‍ ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ദിവസങ്ങളോളം നീണ്ട ആശുപത്രി വാസം.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച നീളാനാണ് സാധ്യത.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.