ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ്, സിബിഐ, ഇ.ഡി എന്നിവ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ പാവകളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവര്‍ക്കെതിരെ ആദായ നികുതി വകുപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുലിന്റെ കമന്റ്. മാധ്യമങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ച് വിധേയരാകുന്നു. അതേസമയം, കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരോടുള്ള ദേഷ്യം സര്‍ക്കാര്‍ തീര്‍ക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് ഹിന്ദി പ്രയോഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ തന്റെ വിമര്‍ശനങ്ങള്‍ കുറിച്ചിരിക്കുന്നത്. അനുരാഗ് കശ്യപിന്റെയോ തപ്സിയുടെയോ പേരുകള്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നേരിടുന്ന എല്ലാവരെയും ഉദ്ദേശിച്ച് ModiRaidsProFarmers എന്ന ഹാഷ് ടാഗിലാണ് രാഹുലിന്റെ പ്രതികരണം.
പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ അനുരാഗ് കശ്യപും തപ്സിയും പരസ്യമായി രംഗത്തു വന്നിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇരുവര്‍ക്കുമെതിരായ റെയ്ഡിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുകയും അഭിപ്രായം തുറന്നുപറയുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഇ.ഡി, സിബിഐ, ആദായനികുതി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി മുഖ്യ വക്താവുമായ നവാബ് മാലിക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.