ഭോപ്പാല്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ തള്ളിയത് വിവാദമായി നിലനില്‍ക്കെ മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി നേടി.
രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവത് എന്നിവര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും വിജയിക്കാനായത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മറ്റ് മത്സരാര്‍ത്ഥികള്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്ന് ബിജെപി സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ അവരുടെ തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി.
ക്രിമിനില്‍ കേസ് മറച്ചുവെച്ചെന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ജൂണ്‍ പതിനെട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
മൂന്ന് സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 24 സീറ്റുകളിലേക്കാണ് മത്സരം. രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.