ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും തന്നെ നിര്‍ബന്ധിക്കരുതെന്നും അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യം വ്യക്തമാക്കി മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പള്ളി ലഭിച്ചാലും മത്സരിത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ന്യൂനപക്ഷ നേതാക്കളില്‍ പ്രമുഖനായ അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന ഘടകത്തിനും ഇതേ നിലപാടാണ്. എന്നാല്‍ താന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ കണ്ണന്താനം നേരിട്ടറിയിച്ചു.
ചില മുന്‍ അനുഭവങ്ങളാണ് അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കണ്ണന്താനത്തിനായിരുന്നില്ല. ചാലക്കുടി, ഇടുക്കി, പത്തനംതിട്ട തുടങ്ങിയിലേതിലെങ്കിലും മത്സരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.
എന്നാല്‍ എറണാകുളം സീറ്റാണ് അദ്ദേഹത്തിന് ലഭിച്ചത്. പാര്‍ട്ടി ഘടകങ്ങള്‍ തനിക്കായി വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.