ഫാഷൻ ഷോ റാംപായി കൊച്ചി മെട്രോ; ഓടുന്ന ട്രെയിനിൽ ക്യാറ്റ് വോക്ക്

ഫാഷൻ ഷോ റാംപായി കൊച്ചി മെട്രോ; ഓടുന്ന ട്രെയിനിൽ ക്യാറ്റ് വോക്ക്

കൊച്ചി: ഓടുന്ന കൊച്ചി മെട്രോ ട്രെയിനിൽ ലൈവായി ക്യാറ്റ് വോക്ക് കണ്ട യാത്രക്കാർക്ക് കൗതുകം. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാർക്കായി  ചരിത്രത്തിൽ ആദ്യമായി ഓടുന്ന ട്രയിനിനകത്ത് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ 20 വിദ്യാർഥികൾ മെട്രോയിൽ ചുവടുവച്ചു. ബി​ഗ് ബോസ് താരം ഷിയാസ് കരീം, ടിക് ടോക്ക് ഫെയിം അമൃത സജു എന്നിവരാണ് ഷോ സ്റ്റോപ്പർമാരായി എത്തിയത്. ജെഡി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്‌നോളജിയിലെ വിദ്യാർഥികൾ‌ ഫാഷൻ ഷോയ്‌ക്ക്‌ നേതൃത്വം നൽകി.

ഇന്നലെ മുട്ടം റെയിൽവേ സ്‌റ്റേഷൻ നിയന്ത്രിച്ചതും‌ വനിതകളായിരുന്നു. ടിക്കറ്റിങ്‌, ഹൗസ്‌ കീപ്പിങ്‌, കസ്‌റ്റമർ സർവീസ്‌, സെക്യൂരിറ്റി, സ്‌റ്റേഷൻ നിയന്ത്രണം എന്നിവയാണ്‌ വനിതകൾ ഏറ്റെടുത്തത്‌.

ആലുവ മെട്രോ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ കൊച്ചി വിമാനത്താവളത്തിലേക്ക്‌ ‘പവൻദൂത്’ ഇലക്‌ട്രിക്‌ ബസ്‌ സർവീസിൽ യാത്രചെയ്യുന്ന സിയാൽ ജീവനക്കാർക്കുള്ള ട്രിപ്പ്‌ പാസും ഇതിനൊപ്പം മെട്രോ പുറത്തിറക്കി. ട്രിപ്പ്‌ പാസ് കൈവശമുള്ള സിയാൽ ജീവനക്കാർക്ക്‌ യാത്രാനിരക്കിൽ 50 ശതമാനം ഇളവ്‌ ലഭിക്കും. കെഎംആർഎൽ ഡയറക്ടർ ഡി.കെ സിൻഹ, എയർപോർട്ട്‌ ഡയറക്ടർ എ.സി.കെ നായർ എന്നിവർ ചേർന്ന്‌ പാസ് പുറത്തിറക്കി. ‌വനിതകൾക്ക്‌ പ്രത്യേക ഓഫർ ലഭിക്കുന്ന കൊച്ചി വൺ കാർഡും സിയാലിലെ വനിതാ ജീവനക്കാർക്ക്‌ നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.