കൊച്ചി: സീറോ മലബാർ സഭ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഹ്രസ്വചിത്ര (ഷോർട്ട് ഫിലിം) മത്സരം സംഘടിപ്പിക്കുന്നു. സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ജെറെമിയാ പ്രവാചകന്റെ പുസ്തകം 30:19 എന്ന തിരുവചനത്തെ ആസ്പദമാക്കി 10 മുതൽ 12 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് ഒരുക്കേണ്ടത്. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കാം.
ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയുമാണ് ലഭിക്കുക. ജൂൺ 30-നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 ആണ്. ഒന്നാം ഘട്ട വിധിനിർണയത്തിന് ശേഷം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ സെപ്റ്റംബർ 30-ന് സീറോ മലബാർ മീഡിയ കമ്മീഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കും.
ഒക്ടോബർ 10 ഉച്ചയ്ക്ക് 12 മണി വരെയുള്ള വ്യൂസും കമന്റുകളും അടിസ്ഥാനമാക്കി 10 ശതമാനം മാർക്ക് ഫൈനൽ വിധിനിർണയത്തിൽ പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 94461 01152, 85479 33912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.