ശിഖരങ്ങൾ ആകാശത്തോളം ഉയർന്നു.
ഇലകൾ കാറ്റിനോട് കഥ പറഞ്ഞു.
പക്ഷികൾ വന്ന് പാട്ട് പാടി.
ലോകം മുഴുവൻ നോക്കി നിന്ന് കൈയടിച്ചു.
അപ്പോഴും അവൻ മറന്നില്ല.
മുകളിലേക്കുള്ള ഓരോ വളർച്ചയ്ക്കും താഴെ ഒരു പിടുത്തമുണ്ട് എന്ന്.
നയാത്ത, കാണപ്പെടാത്ത, പക്ഷേ വിട്ടുകൊടുക്കാത്ത ഒരു പിടുത്തം.
മണ്ണ്.
അവൻ എത്ര ഉയരത്തിൽ നിന്നാലും,
അവന്റെ ജീവൻ ഇറങ്ങി ചെല്ലുന്നത് ആ ഇരുട്ടിലേക്കാണ്.
പേരില്ലാത്ത, പുകഴ്തപ്പെടാത്ത ആ മണ്ണിലേക്ക്.
കാറ്റടിക്കുമ്പോൾ ശിഖരങ്ങൾ ചായും.
പക്ഷേ വേരുള്ളിടത്തോളം അവൻ വീഴില്ല.
ഉയരൂ.
വളരൂ.
പക്ഷേ നിന്റെ വേരുകൾ മണ്ണിലാണെന്ന് ഒരിക്കലും മറക്കരുത്.
🖋️ എൻജിയോ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.