ധീരതയോടെ ക്രിസ്തുവിൻ പാതയിൽ

ധീരതയോടെ ക്രിസ്തുവിൻ പാതയിൽ

പനിനീർ പൂവിൻ പരിമളം തൂകി
നീറും മനസ്സുകളിൽ കുളിർതെന്നലായ്….
നറുപുഞ്ചിരിയിലുള്ളിലെ
കനൽ മറച്ചു, വേദന തിങ്ങും
ജനസമൂഹത്തിൻ നടുവിലൂടെ…
സുവിശേഷ മൂല്യങ്ങൾ ഉയർത്തി
ധീരനാം പത്രോസിൻ പിൻഗാമി…

സഭ തൻ അഭിമാനചരിത്രനിമിഷമിതാ
വേദനയേറ്റ മാനസങ്ങൾക്ക്
സാന്ത്വനമേകുവാൻ അജപാലന
ദൗത്യവുമായി മുന്നേറുന്ന ധീരനാം
ഇടയശ്രേഷ്ഠന് അഭിവാദ്യങ്ങൾ….
സത്യനീതിപാതയിലൂടെ സ്നേഹ
ത്തിൻ ജ്വാലയുമായി പൂർവ്വ പിതാവാം
അബ്രഹാമിൻമണ്ണിൽ ചരിക്കും
വന്ദ്യപിതാവിന്റെ ആത്മാർത്ഥത
വർണ്ണിക്കാനാർക്കാവും….?

കിരാതകരങ്ങളാൽ നിണമൊഴു-
കിയ നാട്ടിൽ സത്യ പോരാളികളുടെ
നടുവിൽ, സാന്ത്വനവുമായി മൗനം പോലുമാ-
വാചാലമായ ക്രിസ്തുവിൻ അനുയായിയായ്…
പ്രകാശവുമായി മുന്നേറുന്ന യേശുവിൻ
ധീര പടയാളി നീ വാഴുക വാഴുക…
സോദരർ തൻ നിണമൊഴുക്കി വ്യാമോഹിക്കും
ദുഷ്ടശക്തികൾ പ്രബലപ്പെടുകയില്ലൊരു
നരകകവാടങ്ങളും സഭയ്ക്കുമെതിരെ

കാട്ടിടുന്നു നീതിസൂര്യനാം യേശുവെ
ലോകമനസ്സാക്ഷിയായ് വിളങ്ങീടും
വലിയ മുക്കുവനൻ, പത്രോസിൻ പിൻഗാമി
ലാളിത്യ സ്നേഹ സംവാദത്തിലൂടെ
സ്നേഹസംഗീത ശാന്തി മന്ത്രത്താൽ
സ്നേഹിതരാക്കീടുമാ വിശ്വാസ സങ്കികളെ

വെമ്പൽ കൊള്ളുന്നാഹൃദയം സഹജൻ്റ
വേദനയുൾക്കൊള്ളാൻ വിശുദ്ധ ഫ്രാൻസിസ്-
അസീസിയെപോലെ..മിശിഹാതൻ
വാക്കുകളാൽ മുറിവേറ്റ
ഹൃദയങ്ങൾക്കാശ്വാസമേകുന്നു
ആ പുണ്യപാദ സ്പർശനത്താൽ
ധന്യമായ് അബ്രഹാമിൻ ജന്മഭൂമി….
ഒരായിരം മനസ്സുകളാനന്ദ ഭരിത-
മായ് ദുഃഖ-ഭൂമിയിൽ സ്നേഹ
പ്രവാചകനായി അങ്ങെത്തിയപ്പോൾ
അപരൻ്റ കണ്ണുനീർ തുടയ്ക്കുവാനായി
ഉയർത്തിടാം നമ്മൾ തൻ വിരലുകൾ
പിന്തുടരാം നമുക്ക് പാപ്പാതൻ മാതൃക

മാറ്റം വരാത്ത തിരുവചനത്തിനു
സാക്ഷിയായി വിശ്വാസത്തിൻ
കൊടി നാട്ടി വിജയ ശ്രീലാളിതനായ്
തിരികെയെത്തിയ പുണ്യപിതാ-
വിനൊരായിരമായിരമഭിവാദ്യങ്ങൾ
ആയുരാരോഗ്യത്തോടെ നീണാൾ
വാഴുക വാഴുക പുണ്യ താതാ…….!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.