എഴുപത് ഡിഗ്രിയില്‍ തിളച്ചുമറിയുന്ന വെള്ളവുമായി ഒരു തടാകം

എഴുപത് ഡിഗ്രിയില്‍ തിളച്ചുമറിയുന്ന വെള്ളവുമായി ഒരു തടാകം

മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് അതീതമാണ് പ്രകൃതി എന്ന വിസ്മയം. പ്രകൃതിയിലെ പല അദ്ഭുതങ്ങളേയും വാക്കുകള്‍ക്കൊണ്ടോ വര്‍ണ്ണനകള്‍ക്കൊണ്ടോ വിവരിച്ചാല്‍ തീരില്ല. അത്തരത്തില്‍ ഒന്നാണ് തിളയ്ക്കുന്ന തടാകം. തടകങ്ങള്‍ പലര്‍ക്കും സുപരിചതമാണെങ്കിലും ഈ തിളയ്ക്കുന്ന തടാകം പലര്‍ക്കും അപരിചിതമാണ്.


ശാന്തമായി വെള്ളം തളം കെട്ടിക്കിടക്കുന്ന സുന്ദര തടാകങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തവുമാണ് ഈ തിളയ്ക്കുന്ന തടാകം. ഹലേമ ഉമാവു എന്നാണ് അപൂര്‍വ്വമായ തിളയ്ക്കുന്ന തടാകത്തിന്റെ പേര്. ഹവായ് ദ്വീപിലെ കിലോയ എന്ന അഗ്നിപര്‍വ്വതത്തിന്റെ അടുത്തായാണ് തിളയ്ക്കുന്ന ഹലേമ ഉമാവു തടാകം സ്ഥിതി ചെയ്യുന്നത്.

അതികഠിനമായ ചൂടാണ് തടകാത്തിലെ ജലത്തിന്. അതായത് എഴുപത് ഡിഗ്രി സെല്‍ഷ്യസില്‍ തടകാത്തിലെ ജലം തിളച്ചുകൊണ്ടിരിക്കുന്നു. തടാകത്തിന് അരികില്‍ എത്തുന്നതിന് മുമ്പേ ചൂട് അറിയാം. എന്നാല്‍ തടാകത്തിലെ ജലം തിളച്ചു മറിയുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ നിരവധി പഠനങ്ങളും നടന്നിരുന്നു. അഗ്നിപര്‍വ്വതത്തിന്റെ മുഖഭാവത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തടാകം തിളച്ചുമറിയുന്നതെന്നാണ് ഗവേഷകരില്‍ ചിലരുടെ കണ്ടെത്തല്‍. അഗ്നിപര്‍വ്വതത്തിനടിയിലെ ചൂടുമൂലമാകാം ഇത്തരത്തില്‍ തടാകത്തിലെ ജലം തിളച്ചുമറിയുന്നത്.

അതേസമയം നിര്‍ജീവമാണ് ഹവായ് ദ്വീപിലെ കിലോയ തടാകം. മറ്റ് അഗ്നിപര്‍വ്വതങ്ങളെ അപേക്ഷിച്ച് നിര്‍ജീവമാകുന്ന അഗ്നിപര്‍വ്വതങ്ങളുടെ മുഖഭാഗത്ത് ചില പ്രത്യേക ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത്തരത്തില്‍ ഉടലെടുത്ത ഒരു ഗര്‍ത്തമാണ് ഹലേമ ഉമാവു തടാകത്തിന്റെ പിറവിക്ക് കാരണം.


ഇലം പച്ചനിറമാണ് ഈ തടാകത്തിന്. അതേസമയം തടാകത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. തടാകത്തിലെ ജലം തിളച്ച് മറിഞ്ഞ് ആവിയായി പോകുമ്പോഴും ഹലേമ ഉമാവു തടാകത്തിന്റെ വിസ്തൃതി വര്‍ധിച്ചു വരികയാണ്. ഇതിന് പിന്നലെ കാരണത്തെക്കുറിച്ച് ഗവേഷകര്‍ക്ക് പോലും കണ്ടെത്താനായിട്ടില്ല. ഒരുപക്ഷേ ജലസ്രോതസ്സായിരിക്കാം കാരണമെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒരുപാട് വര്‍ഷത്തെ പഴക്കമൊന്നും ഇല്ല ഹലേമ ഉമാവു തടാകത്തിന്. ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ഒരു ഭൗമസര്‍വ്വേയിലാണ് ഈ തടാകം ഗവേഷകര്‍ കണ്ടെത്തിയത്. തുടക്കത്തില്‍ രണ്ട് ചെറു കുളങ്ങളായിരുന്നു എങ്കിലും പിന്നീട് ഇവ യോജിച്ച് ഒരു തടാകമായി തീരുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.