ദുബായ്: അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമവും ആകര്‍ഷകവുമാക്കിക്കൊണ്ട് അഞ്ച് വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് തുടക്കമായി. പുതിയ പരിഷ്‌കാര പ്രകാരം വിദേശികള്‍ക്ക് യു.എ.ഇയിലുള്ള സ്‌പോണ്‍സറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ തന്നെ ഇനി മുതല്‍ രാജ്യത്തേക്ക് നേരിട്ട് സന്ദര്‍ശനം നടത്താനാകും.
ദീര്‍ഘകാല സ്വഭാവമുള്ള ഈ വിസ കൈവശമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും യു.എ.ഇയില്‍ വന്ന് പോകാനുള്ള അനുമതിയുണ്ടെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. യു.എ.ഇയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വേകുന്ന ഈ തീരുമാനം, പ്രവാസികളുടെ കുടുംബങ്ങള്‍ക്കും പതിവായി ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും ഒരേപോലെ ആശ്വാസവും സൗകര്യവുമാണ് പ്രധാനം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.