തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് തൊട്ട് പിന്നിലുളളത്. മീഡിയാ വണ്‍ ചാനലും പൊളിറ്റിക്യൂ മാര്‍ക്കും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.
എന്നാല്‍ സര്‍വ്വേ പ്രകാരം തെക്കന്‍ കേരളത്തില്‍ പിണറായിയെക്കാള്‍ സ്വീകാര്യന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് 36.11 ശതമാനം പേര്‍ പിണറായി വിജയനൊപ്പമാണ്. 23.24 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിക്കൊപ്പമുളളത്. 10.21 ശതമാനം പേരാണ് ചെന്നിത്തലയെ പിന്തുണച്ചിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടത് അഞ്ച് ശതമാനം പേര്‍. 1.37 ശതമാനം പേരാണ് ശശി തരൂര്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടത്.
വടക്കന്‍ കേരളത്തില്‍ 36.40 ശതമാനം പേരാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാമത് എത്തിയ ഉമ്മന്‍ചാണ്ടിക്ക് 24. 2 ശതമാനം പേരുടെ പിന്തുണ ഉളളപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് 7.1 ശതമാനം പേരുടെ പിന്തുണ ആണുളളത്. ഇ.ശ്രീധരന് 3.1 ശതമാനം പേരുടേയും ശശി തരൂരിന് 1.1 ശതമാനം പേരുടെ പിന്തുണയുമുണ്ട്.
മധ്യകേരളത്തില്‍ 38.2 ശതമാനം പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെ ആണ്. രണ്ടാമതുളള ഉമ്മന്‍ചാണ്ടിക്ക് 20.8 ശതമാനം പേരുടെ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയോടൊപ്പമുള്ളത് 13.
5 ശതമാനം ആളുകളാണ്. ഇ.ശ്രീധരന് 7.2 ശതമാനം പേരുടെ പിന്തുണയും ശശി തരൂരിന് 1.3 ശതമാനം പേരുടെ പിന്തുണയുമുണ്ട്.
എന്നാല്‍ തെക്കന്‍ കേരളത്തിലെ സര്‍വ്വേ ഫലം വ്യത്യസ്തമാണ്. തെക്കന്‍ കേരളം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. 28.1 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നത്. തൊട്ട് പിന്നിലുളള പിണറായി വിജയന് 27.3 ശതമാനം പേരുടെ പിന്തുണയുണ്ട്. ചെന്നിത്തലയ്ക്ക് 11.1 ശതമാനം പേരുടെയും ഇ.ശ്രീധരന് 3.9 ശതമാനം പേരുടേയും ശശി തരൂരിന് 1.2 ശതമാനം പേരുടേയും പിന്തുണയുണ്ട്.
പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 30.8 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് പിണറായി വിജയനെ ആണ്. 27.1 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നത്. 11.1 ശതമാനം പുരുഷന്മാര്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടു. ഇ.ശ്രീധരന് 4.8 ശതമാനം ആളുകളുടെ പിന്തുണയാണ് ഉളളത്. 1.2 ശതമാനം പേര്‍ ശശി തരൂരിനേയും പിന്തുണയ്ക്കുന്നു.
സ്ത്രീകള്‍ക്കിടയിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ പിണറായി വിജയന് തന്നെയാണ്. 39.8 ശതമാനം പേരാണ് പിണറായിക്കൊപ്പമുളളത്. 21.1 ശതമാനം സ്ത്രീകള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണം എന്നും 8.1 ശതമാനം പേര്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്നും അഭിപ്രായപ്പെട്ടു. 4.2 ശതമാനം സ്ത്രീകള്‍ ഇ.ശ്രീധരനും 1.1 ശതമാനം സ്ത്രീകള്‍ ശശി തരൂരും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.