കൊച്ചി: ഐഎസിന്റെ ആശയം പ്രചരിപ്പിച്ചെന്ന കേസില്‍ കേരളത്തില്‍ യുവതി ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. ദേശീയ അന്വോഷണ ഏജന്‍സിയായ എന്‍ഐഎയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ താണയിലെ ഖദീജ മന്‍സിലില്‍ മിസ്ഹബ് (22), മിഷ(22), ഷിഫ ഹാരീസ്(24), കൊല്ലം ഓച്ചിറ മാറനാട് വീട്ടില്‍ ഡോ. റഹീസ് റഷീദ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐസിസിലേക്ക് ആളെ റിക്രൂട്ട് ചെയ്യല്‍, വിവധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ എന്‍ ഐ എ സംഘത്തിന് ലഭിച്ചു.
ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഇവര്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതെന്ന് എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ആമീന്റെ നേതൃത്വത്തില്‍ തീവ്രവാദ സംഘം അബു യാഹ്യയുടെ നിരോധിത തീവ്രവാദ സംഘടനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും ചില വ്യക്തികളെ കൊലപ്പെടുത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായും ഉള്ള വിവരം എന്‍ ഐ എ റെയ്ഡില്‍ ലഭിച്ചു.
2020 മാര്‍ച്ചില്‍ ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മുഹമ്മദ് ആമീന്‍ ഉടന്‍ ജമ്മു കശ്മീരിലേക്ക് പോയിരുന്നു. ഐഎസിനോട് കൂട്ടുകെട്ടുള്ള ജമ്മു കശ്മീര്‍ പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി ഡല്‍ഹിയില്‍ തങ്ങിയിരുന്നു. ലാപ്‌ടോപ്പുകള്‍, മൊബൈലുകള്‍, ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകള്‍, പെന്‍ ഡ്രൈവുകള്‍, വിവിധ സേവന ദാതാക്കളുടെ ഒന്നിലധികം സിം കാര്‍ഡുകള്‍, കുറ്റകരമായ രേഖകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. റെയ്ഡില്‍ കണ്ടെടുത്ത എക്‌സിബിറ്റുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്യുമെന്ന് എന്‍ ഐ എ അറിയിച്ചു. ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.