കര്‍ഷകര്‍ക്ക് ആശ്വാസം: റബ്ബര്‍ വില ഉയരുന്നു

കര്‍ഷകര്‍ക്ക് ആശ്വാസം: റബ്ബര്‍ വില ഉയരുന്നു

കൊച്ചി: ഏകദേശം 7.5 വര്‍ഷത്തിനുശേഷം റബ്ബറിന്റെ വില 170 രൂപയിലെത്തി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് മുമ്പ് 2013 സെപ്റ്റംബറില്‍ റബ്ബര്‍ വില കിലോയ്ക്ക് 170 രൂപയിലെത്തിയിരുന്നു. 2011 ല്‍ വില 240 രൂപ വരെ എത്തിയെങ്കിലും പിന്നീട് കുറയുന്ന പ്രവണതയുണ്ടായി. അതിനുശേഷം ഓരോ വര്‍ഷവും വിലയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും 170 രൂപയിലെത്തിയിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ പിന്നോട്ട് പോയ വിദേശ വിപണിയും ആഭ്യന്തര വിപണി അനുകൂലമായ സാഹചര്യത്തിലേക്ക് വന്നതോടെയാണ് കേരളത്തിലും റബ്ബര്‍ വിലയില്‍ നിരക്ക് ഉയരാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധി നീങ്ങി തുടങ്ങിയ പശ്ചാത്തലത്തില്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതാണ് ഉണര്‍വ്വിനുള്ള പ്രധാന കാരണം. അടുത്തകാലത്തായി ആഭ്യന്തര റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ഉല്‍പ്പാദനം വര്‍ധിക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലേക്കുള്ള ഇറക്കുമതി കുറച്ചതും അനുകൂല സാഹചര്യമൊരുക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.