ഇരിക്കൂര്‍ കുരുക്കാവുന്നു; സജീവ് ജോസഫിനെ വേണ്ടേ വേണ്ടന്ന് എ ഗ്രൂപ്പ്: ചര്‍ച്ച തുടരുന്നു

ഇരിക്കൂര്‍ കുരുക്കാവുന്നു; സജീവ് ജോസഫിനെ വേണ്ടേ വേണ്ടന്ന് എ ഗ്രൂപ്പ്: ചര്‍ച്ച തുടരുന്നു

കണ്ണൂര്‍: ഇരിക്കൂറില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയ കെ.സി.ജോസഫും എം.എം.ഹസനും നടത്തിയ ചര്‍ച്ച പരാജയം. സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ എ ഗ്രൂപ്പ് നേതാക്കളും നിലപാടെടുത്തു.

മണ്ഡലത്തിലെ വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കാനായിരുന്നു നേതാക്കളുടെ മറുപടി. സോണി സെബാസ്റ്റ്യന്‍, പി.ടി.മാത്യു, എം.പി.മുരളി, ഡോ.കെ.വി.ഫിലോമിന, എന്‍.പി.ശ്രീധരന്‍, മുഹമ്മദ് ബ്ലാത്തൂര്‍, സി.രഘുനാഥ്, പി.മാധവന്‍, ജോഷി കണ്ടത്തില്‍ തുടങ്ങിയ നേതാക്കളാണ് ഇരുവരുമായി ചര്‍ച്ച നടത്തിയത്.

കെ.സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരെക്കൂടി കണ്ടശേഷം ചര്‍ച്ച തുടരാമെന്ന് ഹസനും കെ.സി ജോസഫും നേതാക്കളെ അറിയിച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ എ ഗ്രൂപ്പിന് ഡിസിസി പ്രസിഡന്റ് സ്ഥാനം എന്ന വാഗ്ദാനം ചര്‍ച്ചയിലുയര്‍ന്നു.

എന്നാല്‍ കെ.സുധാകരന്‍ പക്ഷത്തിന്റെ ക്വാട്ടയിലുള്ള ഡിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ സുധാകരന്‍ തയാറല്ല. ഡിസിസി പ്രസിഡന്റാകാനില്ലെന്നു സോണി സെബാസ്റ്റ്യനും വ്യക്തമാക്കി. വൈകിട്ട് ഇരിക്കൂറില്‍ വിളിച്ചുചേര്‍ത്ത സമാന്തര കണ്‍വന്‍ഷനുമായി മുന്നോട്ടുപോകാനാണ് എ ഗ്രൂപ്പ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.