പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്തില്ല; പ്രതിഷേധങ്ങള്‍ കെട്ടടങ്ങും: താരിഖ് അന്‍വര്‍

പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്തില്ല;  പ്രതിഷേധങ്ങള്‍ കെട്ടടങ്ങും: താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ആരെയും മാറ്റുന്ന പ്രശ്‌നമില്ലെന്ന് കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സ്‌ക്രീനിങ് കമ്മിറ്റിയും തെരെഞ്ഞെടുപ്പ് സമിതിയും യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. അത് പിന്‍വലിക്കാറില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

ഇരിക്കൂര്‍ ഉള്‍പ്പടെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഉളള ശ്രമം നടത്തി വരിക ആണ്. എന്നാല്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയവും ആയി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ല എന്ന കെ സുധാകരന്റെ ആരോപണം ശരിയല്ല. സുധാകരനും ആയി താന്‍ വ്യക്തിപരമായി സംസാരിച്ചിരുന്നു. ഇതിന് പുറമെ സ്‌ക്രീനിങ് കമ്മിറ്റിയും സുധാകരന്റെ നിലപാട് കേട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ താത്കാലികം ആണ്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിന്റെ നടപടി അച്ചടക്ക ലംഘനം ആണ്. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്ന അഭിപ്രായം തനിക്കും ഉണ്ടെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ മുന്നണിക്കും കോണ്‍ഗ്രസിനും എത്ര സീറ്റുകള്‍ കിട്ടും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.