പാലക്കാട്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ഉടക്കിനിന്ന പാലക്കാട് മുന്‍ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥിനെ പതിനഞ്ച് മിനിട്ട് നീണ്ട ചര്‍ച്ചയിലൂടെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടി. വിമതസ്വരം ഉയര്‍ത്തിയ ഗോപിനാഥുമായി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയ്ക്കൊടുവില്‍ താന്‍ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ് പ്രതികരിച്ചു. തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടുള്ളതായും അദ്ദേഹം പറഞ്ഞു.
രാത്രി ഏഴോടെ കോട്ടയത്ത് നിന്ന് പുറപ്പെട്ട ഉമ്മന്‍ ചാണ്ടി പന്ത്രണ്ടുമണിക്കാണ് പെരിങ്ങോട്ട് കുറിശ്ശിയില്‍ എത്തിയത്. ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയും ഗോപിനാഥിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. കെ.സുധാകരനും നേരത്തെ ഗോപിനാധുമായി ചര്‍ച്ച നടത്തിയിരുന്നു.
ഗോപിനാഥിനെ പാര്‍ട്ടിക്ക് വേണമെന്നും സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒന്നരമാസം മുമ്പ് ഗോപിനാഥിന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാത്ത സാഹചര്യത്തില്‍ സ്ഥാനം നല്‍കി പ്രശ്ന പരിഹാരത്തിനാണ് കോണ്‍ഗ്രസ് വീണ്ടും ശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.