ഉദ്യോഗസ്ഥ പീഡനത്തിന് തടയിടാന്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം എടുത്തുമാറ്റിയേക്കും

ഉദ്യോഗസ്ഥ പീഡനത്തിന് തടയിടാന്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം എടുത്തുമാറ്റിയേക്കും

ന്യൂഡല്‍ഹി: വ്യാപാര-വ്യവസായ മേഖലയ്ക്ക് വന്‍ ആശ്വാസമേകുന്ന നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്ന അറസ്റ്റ് ചെയ്യാനുള്ള വിപുലമായ അധികാരം പൂര്‍ണമായും എടുത്തുമാറ്റാനോ കര്‍ശനമായി പരിമിതപ്പെടുത്താനോ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. നികുതി തട്ടിപ്പുകള്‍ തടയുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഈ അധികാരം ചെറുകിട-വലിയ വ്യവസായികള്‍ക്കെതിരെ ഭീഷണിയാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍.

വ്യാപാരികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയം കേന്ദ്രം ഗൗരവമായി എടുത്തത്. ഒക്ടോബര്‍ ഏഴിന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്യും. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ഉടന്‍ തന്നെ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രത്യേക ഭേദഗതി ബില്ല് അവതരിപ്പിച്ച് ഇത് നിയമമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഭയരഹിതമായി ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാനും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള അനാവശ്യ സമ്മര്‍ദങ്ങള്‍ ഒഴിവാക്കാനും ഈ തീരുമാനം ഏറെ ഉപകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.