റോം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ റോമിലെ സാന്താ മരിയ മേജർ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന ഉണ്ണിയേശുവിന്റെ പുൽക്കൂടിന്റെ തിരുശേഷിപ്പ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി മാറ്റിസ്ഥാപിച്ചു. ബസിലിക്കയുടെ വലതുവശത്തുള്ള ഒരു ചാപ്പലിലേക്കാണ് ഇത് മാറ്റിയിരിക്കുന്നത്.
രക്ഷകനായ യേശുക്രിസ്തുവിനെ ബെത്ലഹേമിലെ പുൽക്കൂടിൽ കിടത്തിയ പുൽത്തൊട്ടിയുടെ ഭാഗമായ അഞ്ച് സിക്കമോർ മരക്കഷണങ്ങൾ അടങ്ങിയതാണ് ഈ തിരുശേഷിപ്പ്. നിലവിൽ ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് താഴെയാണ് ഇത് സൂക്ഷിച്ചിരുന്നത്.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേടകവും പരിസരവും മാറ്റിയെങ്കിലും വിശ്വാസികൾക്ക് രക്ഷകന് അഭയമേകിയ പുൽക്കൂട് കൂടുതൽ അടുത്തുനിന്ന് കണ്ട് വണങ്ങാൻ ഈ മാറ്റം പുതിയൊരു അവസരമൊരുക്കിയിട്ടുണ്ട്.
വരുന്ന ക്രിസ്മസ് തലേന്ന് തിരുക്കർമ്മങ്ങൾക്കായി ഈ തിരുശേഷിപ്പ് പേപ്പൽ അൾത്താരയിലേക്ക് മാറ്റും. തുടർന്ന് ദനഹാ തിരുനാളിന് ശേഷം ഇത് വീണ്ടും പഴയ ചരിത്രപ്രസിദ്ധമായ സ്ഥലത്ത് പുനസ്ഥാപിക്കുമെന്ന് ബസിലിക്ക അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.