പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജാണ് (22) മരിച്ചത്. പഞ്ചാബ് ലവ്ലി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു.

പഞ്ചാബ് ലുധിയാനയ്ക്കടുത്ത് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണം വിട്ട് മറിയുന്നതിനിടെ സൈഡ് സീറ്റിലിരുന്ന ജോസ്ന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പിന്നാലെ ബസ് ജോസ്നയുടെ ശരീരത്തിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് അടിയില്‍ കുടുങ്ങിയ ജോസ്നയുടെ മൃതദേഹം പുറത്തെടുത്തു. അപകടത്തില്‍ ബസിലുണ്ടായിരുന്ന മറ്റ് ചില മലയാളി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.