ന്യൂഡല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില് പങ്കെടുത്ത ബോളിവുഡ് നടന് ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് മുംബൈ പൊലീസ്. ഒക്ടോബര് 28 നകം രാജ്യം വിടണമെന്നാണ് പൊലീസിന്റെ നോട്ടീസിലുള്ളത്. ബോളിവുഡ് സൂപ്പര് താരം ആമിര് ഖാന്റെ അനന്തരവനാണ് ഇമ്രാന് ഖാന്.
ഇന്ത്യന് പൗരനല്ലാത്ത ഇമ്രാന് ഖാന് പ്രതിഷേധത്തില് പങ്കെടുത്തതിനെ തുടര്ന്ന് ഇമിഗ്രേഷന് നിയമത്തിലെ പ്രസക്തമായ വകുപ്പുകള് പ്രകാരം നടപടിയെടുക്കുമെന്നാണ് നോട്ടീസില് പറയുന്നത്. ഇമ്രാന് ഖാന് യുഎസ് പൗരത്വമാണുള്ളത്. പൂര്ണ ഇന്ത്യന് പൗരത്വത്തിന് പകരം 'ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ' കാര്ഡ് മാത്രമാണുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബര് പത്തിന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തില് പങ്കെടുത്തവരില് ഇമ്രാന് ഖാനും ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടണ്, ബന്ധുവായ സെയ്ന് മേരി ഖാന് എന്നിവരും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഇവര് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
പൊലീസ് വാഹനത്തിനുള്ളിലെ ചിത്രം പങ്കുവച്ചുകൊണ്ട് 'ഞാന് ഒരു ഡ്രൈവിന് പോകുകയാണെന്ന് തോന്നുന്നു' എന്ന് ഇമ്രാന് ഖാന് സോഷ്യല് മീഡിയയില് കുറിച്ചിരുന്നു. പൊലീസിനോട് 'ജയ് ഹിന്ദ്' എന്ന് പറയുന്ന നടന്റെ വീഡിയോയും വൈറലായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഏകദേശം രണ്ട് മണിക്കൂര് പൊലീസ് വാനില് നഗരത്തിലൂടെ ചുറ്റിച്ച ശേഷമാണ് വിട്ടയച്ചതെന്നും അദ്ദേഹം ഒരു വീഡിയോയില് പറയുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.