പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ മൂന്ന് മാസത്തിന് ശേഷം ഇന്ധനവില കുറഞ്ഞു

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ മൂന്ന് മാസത്തിന് ശേഷം ഇന്ധനവില കുറഞ്ഞു

​ദുബായ്: തുടര്‍ച്ചയായ മൂന്ന് മാസത്തെ വിലവര്‍ദ്ധനവിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. നവംബര്‍ മാസത്തെ പുതുക്കിയ നിരക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടു.

ഇന്ധനവിലയിലുണ്ടായ കുറവ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രതിമാസ കുടുംബ ബജറ്റിന് വലിയ ആശ്വാസമാകും.

​പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനിന്ന സാഹചര്യത്തിലാണ് യുഎഇയിലും ഇന്ധനവില കുത്തനെ കൂടിയത്.

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎഇയിലെ റീട്ടെയില്‍ നിരക്കില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ നേരിയ കുറവുണ്ടായെങ്കിലും ഓഗസ്റ്റ് മുതല്‍ വില വീണ്ടും ഉയരുകയായിരുന്നു.

​പുതുക്കിയ ഇന്ധന നിരക്കുകള്‍ (നവംബര്‍):
​സൂപ്പര്‍ 98 പെട്രോള്‍: ലിറ്ററിന് 4.16 ദിര്‍ഹം (ഒക്ടോബറില്‍ 4.40 ദിര്‍ഹമായിരുന്നു).
​സ്പെഷ്യല്‍ 95 പെട്രോള്‍: ലിറ്ററിന് 4.04 ദിര്‍ഹം (ഒക്ടോബറില്‍ 4.28 ദിര്‍ഹമായിരുന്നു).
​ഇ-പ്ലസ് 91 പെട്രോള്‍: ലിറ്ററിന് 3.97 ദിര്‍ഹം (ഒക്ടോബറില്‍ 4.21 ദിര്‍ഹമായിരുന്നു).
​ഡീസല്‍: ലിറ്ററിന് 4.75 ദിര്‍ഹം (ഒക്ടോബറില്‍ 4.80 ദിര്‍ഹമായിരുന്നു).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.