പൂജ, ദീപാവലി കണക്കിലെടുത്ത് കേരളത്തിന് അടുത്തഘട്ടത്തിൽ പ്രത്യേക തീവണ്ടികൾ അനുവദിച്ചേക്കും

പൂജ, ദീപാവലി കണക്കിലെടുത്ത് കേരളത്തിന് അടുത്തഘട്ടത്തിൽ പ്രത്യേക തീവണ്ടികൾ അനുവദിച്ചേക്കും

പൂജ, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് അടുത്തഘട്ടത്തിൽ പ്രത്യേക തീവണ്ടികൾ അനുവദിക്കുമ്പോൾ കേരളത്തിൽ നിന്നും പത്ത് സർവീസ് ആരംഭിച്ചേക്കും. റെയിൽവേ ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് ദക്ഷിണ റെയിൽവേ സമർപ്പിച്ച നിർദേശങ്ങൾ മാറ്റമില്ലാതെ അംഗീകരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കോവിഡിനുമുമ്പ് സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്നവയാണ് ഈ തീവണ്ടികളെല്ലാം.

കൂടുതലും ബിഹാർ, ബംഗാൾ, ഗുജറാത്ത് മേഖലകളിലേക്കാണ് സർവീസ്. ഉത്സവകാലം കഴിഞ്ഞാലും ഇവയിൽ ചിലത് തുടർന്നേക്കാം. പുതിയ തീവണ്ടികളിലെല്ലാം പാഴ്സൽ സൗകര്യവും ഉണ്ടാവും.

200 പ്രത്യേക തീവണ്ടികൾ തുടങ്ങാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണൽ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇവയിൽ 39 എണ്ണത്തിന് കഴിഞ്ഞദിവസം അനുമതി നൽകി. 

കേരളത്തിനുള്ളിൽ മാത്രമായി സർവീസ് നടത്തുന്ന മാവേലി, മലബാർ, അമൃത എക്സ്‌പ്രസുകളും പാസഞ്ചറുകളും എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല.

കേരളത്തിനു ലഭിക്കുന്ന തീവണ്ടികൾ  

1). എറണാകുളം-പട്ന (നമ്പർ 16359)

2). എറണാകുളം-പട്ന (നമ്പർ 22643)

(വ്യത്യസ്തദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നതാണ് ഇവ രണ്ടും)

3). നാഗർകോവിൽ-ഷാലിമാർ

4). തിരുവനന്തപുരം-ഷാലിമാർ

5). തിരുവനന്തപുരം-വരാവൽ

6). നാഗർകോവിൽ-ഗാന്ധിധാം

7). എറണാകുളം-ഓഖ

8). ഹാപ്പ-തിരുനൽവേലി

ഉത്സവകാല സ്‌പെഷ്യൽ  

1. മംഗലാപുരത്തുനിന്ന് തിങ്കളാഴ്ചകളിൽ സാന്ദ്രഗച്ചി, ഹൗറ, ഗുവാഹാട്ടി, ഡിബ്രുഗഢ് എന്നിവയിൽ ഏതെങ്കിലുമൊരു സ്റ്റേഷനിലേക്ക്. ഒക്ടോബർ 19 മുതൽ നവംബർ 11 വരെ ഇതിന്റെ സർവീസ് നടത്തണമെന്നാണ് ദക്ഷിണ റെയിൽവേയുടെ ആവശ്യം. 

2. കൊച്ചുവേളിയിൽനിന്ന് ബുധനാഴ്ചകളിൽ സാന്ദ്രഗച്ചി, ഹൗറ, ഗുവാഹാട്ടി, ഡിബ്രുഗഢ് എന്നീ ഏതെങ്കിലുമൊരു സ്റ്റേഷനിലേക്ക്. ഒക്ടോബർ 21 മുതൽ നവംബർ 25 വരെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.