കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം അനുവദിച്ചു. ജോസഫിന് മാത്രമല്ല പാലായിൽ ജോസിനെതിരെ പോരാടുന്ന എൻസികെ സ്ഥാനാർത്ഥി മാണി സി കാപ്പനും ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നം ലഭിച്ചു.
ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം സ്വയം കർഷകനെന്ന് വിളിക്കുന്ന ജോസഫിന് ആശ്വാസമായി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം പാർട്ടിക്ക് അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു. ദില്ലിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ചിഹ്നത്തിന്റെ പ്രസക്തിയേറെയാണ്. ചിഹ്നവുമായി സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമാകുമെന്നും 10 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും പി ജെ ജോസഫ് പ്രതികരിച്ചു.
ചങ്ങാനാശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജെ ലാലിക്ക് ട്രാക്ടർ ചിഹ്നവും ചങ്ങനാശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന് ഓട്ടോറിക്ഷാ ചിഹ്നവുമാണ് അനുവദിച്ചത്. ചങ്ങനാശേരിയില്‍ മത്സരിക്കുന്ന ലാലിക്ക് ട്രാക്ടര്‍ ചിഹ്നം അനുവദിക്കുന്നതിനെതിരെ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബ്ബിച്ചന്‍ മുക്കാടന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
പൂഞ്ഞാറില്‍ മത്സരിക്കുന്ന പി സി ജോര്‍ജിന് തൊപ്പിയാണ് ചിഹ്നം. 2016 ലും തൊപ്പി ചിഹ്നത്തിലാണ് ജോര്‍ജ് മത്സരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.