കൊച്ചി:  കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ സിപിഎം ഗ്രൂപ്പുകളില്‍ സൈബര്‍ സഖാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയതിന് തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധി മാന്യനായ നേതാവാണന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ തുറന്ന് പറഞ്ഞത് സഖാക്കളെ വെട്ടിലാക്കി. ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് പിണറായി രാഹുലിനെ പുകഴ്ത്തിയത്. 
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ, ട്രോളുകള്‍ ഒന്നും ഷെയര്‍ ചെയ്യരുതെന്നാണ് സൈബര്‍ സഖാക്കള്‍ക്ക് സിപിഎം കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശം. ഇവരുടെ പരിപാടികളെക്കുറിച്ചുള്ള ചാനല്‍  വാര്‍ത്തകളുടെ  ലിങ്കുകളില്‍ അനാവശ്യമായി കമന്റ് ഇടരുതെന്നും വികസനവും ക്ഷേമവും വേണം തുടര്‍ച്ചയായി സമുഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി  പിണറായി വിജയന്റെ ഫോട്ടോകളും വിഡിയോകളും പരമാവധി പോസ്റ്റ് ചെയ്യണമെന്നും  തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എതിരാളികള്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിര്‍ദേശം. ഇതിനിടെയാണ് സിപിഎമ്മിന്റെ താര പ്രചാരകനായ പിണറായി വിജയന്‍ തന്നെ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ചത്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.