2020 അവസാനത്തോടെ ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് പണിമുടക്കും; നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഉണ്ടാകുമോ?

2020 അവസാനത്തോടെ ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ്  പണിമുടക്കും; നിങ്ങളുടെ ഫോണിൽ  വാട്ട്സ്ആപ്പ് ഉണ്ടാകുമോ?

2020 അവസാനത്തോടെ ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. ആപ്പിളിന്‍റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതൽ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക.  

ഐഫോൺ 4എസ്, ഐഫോണ് 5, ഐഫോൺ 5എസ്, ഐഫോൺ 5സി. ആൻഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്‌ഡേറ്റുകൾ ലഭിക്കുന്നത് നിർത്തിയ എല്ലാ സ്മാർട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. ഐഒഎസ് 9 ന് മുകളിലുള്ള ഐഫോണുകളില്‍ തുടര്‍ന്നും വാട്ട്സ്ആപ്പ് ലഭ്യമാകും. 

സംസങ് ഗാലക്‌സി എസ് 2, മോടോറോള ആൻഡ്രോയിഡ് റേസർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയർ എന്നിങ്ങനെയുള്ള ഫോണുകളിലും വാട്ട്സ്ആപ്പ് ലഭിക്കില്ല. 

നിങ്ങളുടെ ഫോണുകള്‍ ഈ പരിധിയില്‍ വരുന്നതാണോ എന്നറിയാൻ  സെറ്റിങ്ങ്> സിസ്റ്റം> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്സ് പോയി സിസ്റ്റം അപ്‌ഡേറ്റുകൾ പരിശോധിക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.