കുട്ടികള്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നുണ്ടോ; വീട്ടില്‍ സന്ദർശനം നടത്താന്‍ കെഎച്ച്ഡിഎ

കുട്ടികള്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നുണ്ടോ; വീട്ടില്‍ സന്ദർശനം നടത്താന്‍ കെഎച്ച്ഡിഎ

ദുബായ്: കുട്ടികള്‍ക്ക് പഠനത്തിനും മറ്റുമുളള സൗകര്യമൊരുക്കുന്നുണ്ടോയെന്നറിയാന്‍ വീട്ടില്‍ കെഎച്ച്ഡിഎ പരിശോധനയ്ക്കെത്തുമോ, ഏപ്രില്‍ ഒന്നിന് രാവിലെ കെഎച്ച്ഡിഎയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ അത്തരത്തിലൊരു സന്ദേശം പ്രത്യക്ഷപ്പെട്ടപ്പോള്‍ പല രക്ഷിതാക്കളും ആശയകുഴപ്പത്തിലായി.


വിദൂര വിദ്യാഭ്യാസം പുരോഗമിക്കുകയാണല്ലോ, ഓരോ വിദ്യാർത്ഥിയുടെയും വീട്ടില്‍ മുന്‍കൂട്ടി അറിയിക്കാതെയുളള സന്ദർശനത്തിന് കെഎച്ച്ഡിഎ തയ്യാറെടുക്കുകയാണ്. ഓരോ കുടുംബവും കുട്ടികള്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാനാണ് സന്ദർശനം. മതിയായ പിന്തുണ, ആവശ്യത്തിന് ഉറക്കം, പിന്നെ ചോക്ലേറ്റും- ഇതായിരുന്നു ട്വീറ്റ്.


പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ ഏപ്രില്‍ ഒന്ന്, വിഡ്ഢിദിനവുമായി ബന്ധപ്പെട്ടാണ് പോസ്റ്റെന്ന് മനസിലാക്കിയതോടെ ആശയകുഴപ്പം പുഞ്ചിരിയിലേക്ക് വഴിമാറി. പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ചോക്ലേറ്റിനൊപ്പം ഐസ്ക്രീം കൂടി ചേർക്കട്ടെയെന്നും, കെഎച്ച്ഡിഎ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍, പഠനമുറി മകള്‍ വൃത്തിയാക്കി വച്ചിരിക്കുകയാണെന്നുമൊക്കെയാണ് കമന്റുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.