കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം; തൊഴിലാളിയെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം; തൊഴിലാളിയെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

ദുബായ്: കെട്ടിടത്തിന് മുകളില്‍ നിന്ന് ആത്മഹത്യ മുഴക്കിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. 30 വയസുകാരനായ വിദേശ തൊഴിലാളിയാണ് കെട്ടിടത്തിന് മുകളില്‍ കയറി നാലുമണിക്കൂർ നേരത്തോളം ആത്മഹത്യാഭീഷണി മുഴക്കിയത്.

അല്‍ വർസാന്‍ മേഖലയില്‍ താമസിക്കുന്ന ഏഷ്യന്‍ വംശജനായ ക്ലീനിംഗ് തൊഴിലാളിയാണ് അഞ്ച് നിലകളുളള താമസകേന്ദ്രത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണി മുഴക്കി. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗവും പോലീസും സ്ഥലത്തെത്തി. മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്ന ഇയാളുമായി നാലുമണിക്കൂറോളം പോലീസ് സംസാരിച്ചു. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയാണ് ആത്മഹത്യാ പ്രവണതയിലേക്ക് നയിച്ചതെന്നാണ് അനുമാനം.

എന്നാൽ സംസാരിക്കുന്നതിനിടെ വെളളം നല്‍കാനായി തൊഴിലാളിയുടെ അടുത്തെത്തിയ പോലീസുകാരന്‍ കൈകളില്‍ പിടിച്ചു. തുടർന്ന് അനുനയിപ്പിച്ച് താഴേക്ക് ഇറക്കുകയായിരുന്നു. നിലവില്‍ ജോലിയിലുളള ആരെയും പിരിച്ചുവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്ന് മാനജ്മെന്റ് വ്യക്തമാക്കി. ആത്മഹത്യാശ്രമം യുഎഇയില്‍ ഗുരുതരമായ കുറ്റമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.