കോവിഡ് സാഹചര്യത്തില്‍, ഒമാനിൽ വീണ്ടും രാത്രികാല യാത്രാനിയന്ത്രണം ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.ഈ മാസം 24 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. പൊതുസ്ഥലങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം വിലയിരുത്തിയാണ് സുപ്രീം കമ്മിറ്റിയുടെ നടപടി. നിയമങ്ങള്‍ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടികളുണ്ടാകുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ ബീച്ചുകളും രണ്ടാഴ്ച കാലത്തേക്ക് അടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.