കോവിഡ് വ്യാപനം രൂക്ഷം: ഡല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി

കോവിഡ് വ്യാപനം രൂക്ഷം: ഡല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് വെള്ളിയാഴ്ച അറിയിച്ചത്.

എന്നാൽ ഡൽഹിയിൽ എല്ലാ ക്ലാസുകളും നിർത്തിവെച്ചിരിക്കുകയാണെങ്കിലും ഒൻപതാം ക്ലാസ് മുതൽ 12 -ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ സ്‌കൂളിൽ എത്താൻ അനുവാദം നൽകിയിരുന്നു. ബോർഡ് പരീക്ഷകൾ കണക്കിലെടുത്തായിരുന്നു ഇത്.

രാജ്യ തലസ്ഥാനത്ത് ഈ വർഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 7,000 കടന്നിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിലും ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും രാത്രി കർഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.