വിഷുവിന് വരുമ്പോള്‍ ക്വാറന്റീന്‍ ഇളവ് വേണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി മറുനാടന്‍ മലയാളികള്‍

വിഷുവിന് വരുമ്പോള്‍ ക്വാറന്റീന്‍ ഇളവ് വേണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി  മറുനാടന്‍ മലയാളികള്‍

ബെംഗളൂരു: വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള സമാജം ബെംഗളൂരു ഘടകമടക്കമുള്ള സംഘടനകള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി നിവേദനം നല്‍കിയത്.

നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഏഴ് ദിവസത്ത ഷോര്‍ട്ട് വിസിറ്റ് ഓപ്ഷനിലൂടെ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് വരാമെങ്കിലും ഇത് 10 ദിവസമെങ്കിലുമാക്കണമെന്നാണ് ആവശ്യം. കൂടാതെ ഒരാഴ്ച നിരീക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍ നടത്തേണ്ട ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.

നിലവില്‍ 1700 രൂപ വരെയാണ് കേരളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്. നിലവിലുള്ള നിബന്ധനകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളാണ് കൊവിഡ് പരത്തുന്നതെന്ന ധ്വനിയുണ്ടാക്കുമെന്നും സംഘടനകള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.