ഒമ്പതാം ക്ലാസ് വരെ പഠന നിലവാരം വിലയിരുത്തി ഗ്രേഡ് നല്‍കും; പ്രൊമോഷന്‍ പട്ടിക മേയ് 20 നകം

ഒമ്പതാം ക്ലാസ് വരെ പഠന നിലവാരം വിലയിരുത്തി ഗ്രേഡ് നല്‍കും; പ്രൊമോഷന്‍ പട്ടിക മേയ് 20 നകം

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തില്‍ ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുമെങ്കിലും കുട്ടികള്‍ക്ക് വര്‍ഷാന്ത വിലയിരുത്തല്‍ അടിസ്ഥാനമാക്കി ഗ്രേഡ് നല്‍കും. വര്‍ഷാന്ത വിലയിരുത്തല്‍ പൂര്‍ത്തിയാക്കി പ്രൊമോഷന്‍ പട്ടിക മേയ് 20-നകം പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുക. വീഡിയോ ക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയ്യാറാക്കിയ പഠനക്കുറിപ്പുകളും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള മികവും പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, യൂണിറ്റ് വിലയിരുത്തല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നല്‍കുക.

പഠന മികവുരേഖ കാര്‍ഡ് രൂപത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇത് വിലയിരുത്തിയാണ് ഗ്രേഡ് നല്‍കുക. കുട്ടികള്‍ക്കാവശ്യമായ പഠന പിന്തുണ ഉറപ്പാക്കാനാണ് ഇത്. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികള്‍ക്ക് റിസോഴ്സ് അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഏപ്രില്‍ 24-നകം എസ്ആര്‍ജി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി അടുത്ത അധ്യയന വര്‍ഷത്തെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.