മെയ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ഫെഡറേഷന്‍

മെയ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ഫെഡറേഷന്‍

കൊച്ചി: ടാക്സ് ഒഴിവാക്കിയില്ലെങ്കില്‍ ബസ് സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി സത്യന്‍. കോവിഡ് രണ്ടാം ഘട്ടം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ പൊതുഗതാഗതം പരമാവധി ഒഴിവാക്കുകയാണ്.

രാവിലെയും വൈകുന്നേരവും മാത്രമാണ് ബസുകളില്‍ യാത്രക്കാരുള്ളത്. മറ്റ് സമയങ്ങളിലെല്ലാം കാലിയായി ആണ് സര്‍വീസുകള്‍ നടത്തുന്നത്. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഒരു ദിവസം കിട്ടുക. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ ടാക്സ് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം സ്വകാര്യ ബസ് ഉടമകള്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ജി ഫോം കൊടുത്ത് ബസ് സര്‍വീസ് നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.


കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായിരുന്ന സ്വകാര്യ ബസ് സര്‍വീസുകള്‍ മന്ദഗതിയില്‍ തിരിച്ചു വരികയായിരുന്നു. അതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധനയും കോവിഡ് രണ്ടാം ഘട്ടത്തിന്റേയും വരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും കൂടി ചെയ്യുന്നതോടെ ബസ് ഉടമകള്‍ കടുത്ത നഷ്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.