കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമെന്ന് സൂചന. കാക്കനാട് കെമിക്കല്‍ ലബോറട്ടറി അധികൃതര്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറും.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സനു മോഹന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഐസ്‌ക്രീമിലോ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ആല്‍ക്കഹോള്‍ കലര്‍ത്തി കുട്ടിക്ക് നല്‍കി, അതിന് ശേഷം കുട്ടിയെ അപായപ്പെടുത്തിയതായിരിക്കാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തുന്ന ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി 12 കോടി രൂപ സനു മോഹന്‍ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ സനു മോഹനെ തെരഞ്ഞ് മഹാരാഷ്ട്ര സ്വദേശികളായ ഒരു സംഘം നടക്കുന്നുണ്ട്. താനും, മകളും ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനാണ് സനു മോഹന്‍ ശ്രമിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.