പ്രളയകാലത്തെ രക്ഷകന്‍ ബ്ലാക്ക്മെയിലിങ് കേസില്‍ പിടിയില്‍; ട്രോമ കെയര്‍ അംഗത്വത്തില്‍ നിന്ന് മാറ്റി

പ്രളയകാലത്തെ രക്ഷകന്‍ ബ്ലാക്ക്മെയിലിങ് കേസില്‍ പിടിയില്‍; ട്രോമ കെയര്‍ അംഗത്വത്തില്‍ നിന്ന് മാറ്റി

താനൂര്‍: പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിലൂടെ ദേശീയ തലത്തത്തില്‍ പ്രശംസ നേടിയ ട്രോമാ കെയര്‍ അംഗം കെ പി ജെയ്സലിനെതിരെ ബ്ലാക്ക്മെയില്‍ കേസ്. താനൂര്‍ ബീച്ച് കേന്ദ്രീകരിച്ച് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെന്ന യുവാവിന്റെ പരാതിയിലാണ് താനൂര്‍ പൊലീസ് കേസെടുത്തത്. ആരോപണത്തെ തുടര്‍ന്ന് ജെയ്സലിനെ ട്രോമാ കെയര്‍ അംഗത്വത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 15-ന് താനൂരിലെ തൂവല്‍ തീരം ബീച്ചില്‍ പങ്കാളിയുമായെത്തിയ യുവാവിനെ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയ ജെയ്സല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയ്ലിംങ് നടത്തിയെന്നാണ് പരാതി. സംഭവസ്ഥലത്തുവെച്ച് തന്നെ 5000 രൂപ കൈമാറിയ യുവാവ് ബാക്കി പണം പിന്നീട് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ യുവാവ് വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് ബ്ലാക്ക്മെയിലിങ്, പണം തട്ടല്‍ തുടങ്ങിയ പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

2008-ലെ പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കുഞ്ഞുമായി ബോട്ടിലേക്ക് കയറുന്ന സ്ത്രീയ്ക്കായി വെള്ളത്തില്‍ കുനിഞ്ഞിരുന്ന ജെയ്സലിന്റെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താനൂര്‍ പ്രദേശത്തെ ബീച്ചുകളില്‍ പങ്കാളികളുമായെത്തുന്നവരുടെ ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തുകയും അതുവെച്ച് പണം തട്ടുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമാണെന്ന് പ്രദേശവാസികളും പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.